PMAY(G) ആവാസ് പ്ലസ് 2024 സർവേ പ്രകാരമുള്ള പെർമിനെന്‍റ വെയിറ്റിംങ് ലിസ്റ്റ് അന്തിമമാക്കുന്നതുമായി ബന്ധപ്പെട്ട് പ്രസ്തുത ലിസ്റ്റിന്മേലുള്ള ആക്ഷേപങ്ങൾ ജില്ലാതല അപലേറ്റ് കമ്മറ്റിക് മുൻപാകെ സമർപ്പിക്കുവാൻ 20.07.2026 വരെ അവസരം ഉണ്ടായിരിക്കുന്നതാണ്.
കാഴ്ചപ്പാടും ദൗത്യവും

കാഴ്ചപ്പാട് 

ജനങ്ങളുടെ സാമൂഹിക, സാമ്പത്തിക, സാംസ്കാരിക പുരോഗതി ഉറപ്പാക്കി, ശുചിത്വവും സമഗ്ര വികസനവും കൈവരിക്കുന്ന സ്വയംപര്യാപ്തവും ജനകീയവുമായ പഞ്ചായത്തിനെ സൃഷ്ടിക്കുകയാണ് പഞ്ചായത്തിന്റെ കാഴ്ചപ്പാട്.
ജനക്ഷേമം, പരിസ്ഥിതി സംരക്ഷണം, വിദ്യാഭ്യാസം, ആരോഗ്യം, അടിസ്ഥാന സൗകര്യ വികസനം എന്നിവയിൽ മികച്ച നിലവാരം കൈവരിക്കുകയാണ് ഇതിന്റെ പ്രധാന ലക്ഷ്യം.

ദൗത്യം 

  • ജനപങ്കാളിത്തത്തോടെ വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കുക.
  • കുടിവെള്ളം, റോഡ്, വൈദ്യുതി, ശുചിത്വം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുക.
  • സ്ത്രീകൾ, കുട്ടികൾ, വയോജനങ്ങൾ, ഭിന്നശേഷിക്കാർ തുടങ്ങിയ വിഭാഗങ്ങളുടെ ക്ഷേമം ഉറപ്പാക്കുക.
  • കാർഷികം, തൊഴിൽ, സ്വയംതൊഴിൽ മേഖലകൾ പ്രോത്സാഹിപ്പിക്കുക.
  • പരിസ്ഥിതി സംരക്ഷണവും ഹരിത വികസനവും നടപ്പിലാക്കുക.
  • സുതാര്യവും കാര്യക്ഷമവുമായ ഭരണ സംവിധാനം ഉറപ്പാക്കുക.
  • വിദ്യാഭ്യാസവും ആരോഗ്യ സേവനങ്ങളും ശക്തിപ്പെടുത്തുക.
  • സാമൂഹിക ഐക്യവും ജനക്ഷേമവും മുൻനിർത്തിയുള്ള പ്രവർത്തനങ്ങൾ നടത്തുക