ബജറ്റ് റിപ്പോർട്ട്

മെഴുവേലി ഗ്രാമപഞ്ചായത്തിന്‍റെ 2026-27 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് സഭയുടെ പരിഗണനയ്ക്കും അംഗീകാരത്തിനുമായി സമർപ്പിക്കുന്നു. പഞ്ചായത്തിന്‍റെ ലഭ്യമായ വിഭവശേഷി, വികസന ആവശ്യങ്ങൾ, ജനങ്ങളുടെ മുൻഗണനകൾ, സർക്കാർ മാർഗനിർദേശങ്ങൾ എന്നിവ പരിഗണിച്ചാണ് ബജറ്റ് തയ്യാറാക്കിയിട്ടുള്ളത്. കൃഷി, ആരോഗ്യം, വിദ്യാഭ്യാസം, കുടിവെള്ളം, ശുചിത്വം, മാലിന്യ സംസ്കരണം, വനിതാ-ശിശു വികസനം, പട്ടികജാതി-പട്ടികവർഗ ക്ഷേമം, വയോജന സംരക്ഷണം, ഭവന നിർമാണം, റോഡ് വികസനം, പൊതുവിളക്ക്, സാമൂഹ്യ സുരക്ഷാ പദ്ധതികൾ തുടങ്ങിയ മേഖലകൾക്ക് ആവശ്യമായ തുക വകയിരുത്തിയിട്ടുണ്ട്. പഞ്ചായത്തിന്‍റെ വരുമാനം വർധിപ്പിക്കുന്നതിനും ധനകാര്യ മാനേജ്മെന്‍റെ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും ജനക്ഷേമവും സുസ്ഥിര വികസനവും ഉറപ്പാക്കുന്നതിനും ലക്ഷ്യമിട്ടുള്ള ഈ ബജറ്റ് പഞ്ചായത്തിന്‍റെ സമഗ്ര പുരോഗതിക്ക് സഹായകമാകുമെന്ന് പ്രതീക്ഷിക്കുന്നു.

  • 2026-27
  • 2025-26
  • 2024-25