ഒറ്റ നോട്ടത്തില്‍

പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരി താലൂക്കില്‍ പന്തളം ബ്ളോക്കിലാണ് മെഴുവേലി ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. മെഴുവേലി, കുളനട എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന മെഴുവേലി പഞ്ചായത്തിന് 14.44 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. 1947 മുതല്‍ മെഴുവേലി വില്ലേജുയൂണിയന്റെ കീഴിലായിരുന്നു. വടക്കുഭാഗത്ത് മല്ലപ്പുഴശ്ശേരി, ആറന്മുള പഞ്ചായത്തുകളും, തെക്കുഭാഗത്ത് കുളനട പഞ്ചായത്തും, കിഴക്കുഭാഗത്ത് ചെന്നീര്‍ക്കര, ഇലന്തൂര്‍ പഞ്ചായത്തുകളും, പടിഞ്ഞാറുഭാഗത്ത് മുളക്കുഴ പഞ്ചായത്തുമാണ്. ഭൂപ്രകൃതിയനുസരിച്ച് പഞ്ചായത്തിനെ ഉയര്‍ന്ന പ്രദേശങ്ങള്‍, ചരിവുപ്രദേശങ്ങള്‍, താഴ്വരകള്‍ എന്നിങ്ങനെ തരംതിരിക്കാം. ചെങ്കല്‍മണ്ണ് (ലാറ്ററൈറ്റ്), എക്കല്‍ കലര്‍ന്ന കളിമണ്ണ് എന്നിവയാണ് പഞ്ചായത്തിലെ പ്രധാന മണ്ണിനങ്ങള്‍.

  • വാർഡുകളുടെ എണ്ണം - 14
  • ജനസംഖ്യ - 14121
  • പുരുഷൻമാർ - 6722
  • സ്ത്രീകൾ - 7399
  • ജനസാന്ദ്രത - 978