പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമ പഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്‍റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡന്‍റ് : പഞ്ചായത്തിന്‍റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: പഞ്ചായത്തിന്റെ തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്ന...

നേജോമോൻ റ്റി എ

പ്രസിഡൻ്റ്

ഗിരിജാ ശുഭാനന്ദൻ

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ബിജോ വർഗ്ഗീസ്

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ലീലാ രാധാകൃഷ്ണൻ

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ജയാസിന്ധു ആർ.

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

ഗിരിജാ ജെ

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരി താലൂക്കില്‍ പന്തളം ബ്ളോക്കിലാണ് മെഴുവേലി ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. മെഴുവേലി, കുളനട എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന മെഴുവേലി പഞ്ചായത്തിന് 14.44 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. 1947 മുതല്‍ മെഴുവേലി വില്ലേജുയൂണിയന്റെ കീഴിലായിരുന്നു. വടക്കുഭാഗത്ത് മല്ലപ്പുഴശ്ശേരി, ആറന്മുള പഞ്ചായത്തുകളും, തെക്കുഭാഗത്ത് കുളനട പഞ്ചായത്തും, കിഴക്കുഭാഗത്ത് ചെന്നീര്‍ക്കര, ഇലന്തൂര്‍ പഞ്ചായത്തുകളും, പടിഞ്ഞാറുഭാഗത്ത് മുളക്കുഴ പഞ്ചായത്തുമാണ്. ഭൂപ്രകൃതിയനുസരിച്ച് പഞ്ചായത്തിനെ ഉയര്‍ന്ന പ്രദേശങ്ങള്‍, ചരിവുപ്രദേശങ്ങള്‍, താഴ്വരകള്‍ എന്നിങ്ങനെ തരംതിരിക്കാം. ചെങ്കല്‍മണ്ണ് (ലാറ്ററൈറ്റ്), എക്കല്‍ കലര്‍ന്ന കളിമണ്ണ് എന്നിവയാണ് പഞ്ചായത്തിലെ പ്രധാന മണ്ണിനങ്ങള്‍.വാർഡുകളുടെ എണ്ണം - 14ജനസംഖ്യ - 14121പുരുഷൻമാർ - 6722സ്ത്രീകൾ - 7399ജനസാന്ദ്രത - 978  

കൂടുതൽ വായിക്കുക
K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

ആയ്നാടിന്റെ‍യും ഓടനാടിന്റെയയും ഭാഗമായി നിലനിന്നിരുന്ന ഈ പ്രദേശം പിന്നീട് തെക്കുംകൂർ, പന്തളം, തിരുവിതാംകൂർ രാജ്യങ്ങളുടെ കീഴിലായി. സാമൂഹ്യസമത്വത്തിനും സഞ്ചാരസ്വാതന്ത്ര്യത്തിനുമായി നടന്ന മൂലൂർ നേതൃത്വത്തിലുള്ള കോട്ടലഹളയും, കൊല്ലവർഷം 1090-ൽ ശ്രീ നാരായണഗുരുവിന്റെ് നേതൃത്വത്തിൽ അധഃസ്ഥിതർ ക്ഷേത്രത്തിൽ ആരാധന നടത്തിയ സംഭവവും പ്രദേശത്തിന്റെത സാമൂഹിക നവോത്ഥാന പാരമ്പര്യത്തെ വ്യക്തമാക്കുന്നു. വിദ്യാഭ്യാസരംഗത്ത് സാൽവേഷൻ ആർമി സ്ഥാപിച്ച ആദ്യ വിദ്യാലയത്തെ തുടർന്ന് ഗംഗാധര വിദ്യാലയം, ചന്ദനക്കുന്ന് സ്കൂൾ, ശ്രീനാരായണ വൈജയന്തി ഗ്രന്ഥശാല എന്നിവ രൂപീകൃതമായി. 1953-ൽ പഞ്ചായത്ത് നിലവിൽവന്നു; ആർ.കെ. ദിവാകരൻ ആദ്യ പ്രസിഡന്റായിരുന്നു. ആറന്മുള അസംബ്ലി മണ്ഡലത്തിലും മാവേലിക്കര ലോക്സഭ മണ്ഡലത്തിലുമുള്ള ഈ പഞ്ചായത്തിൽ ഇലവുംതിട്ട ശ്രീഭഗവതീക്ഷേത്രം, മെഴുവേലി സെന്റ്ു തോമസ് ചർച്ച് തുടങ്ങിയ പ്രധാന ആരാധനാലയങ്ങൾ സ്ഥിതി ചെയ്യുന്നു.

കൂടുതൽ വായിക്കുക

വാർത്തകളും ലേഖനങ്ങളും

Featured Image

June 5, 2026

മഴക്കാല പൂർവ്വ ശുചീകരണം

മെഴുവേലി ഗ്രാമപഞ്ചായത്ത്മഴക്കാലപൂർവ്വ ശുചീകരണ ബോധവത്കരണ പരിപാടി🌧️ മഴക്കാലത്തെ ആരോഗ്യപ്രശ്നങ്ങൾ തടയാം...🧹 ശുചിത്വത്തിലൂടെ സുരക്ഷിത മെഴുവേലി സൃഷ്ടിക്കാം...മഴക്കാലം ആരംഭിക്കുന്നതിന് മുമ്പ് നമ്മുടെ വീടുകളും പരിസരങ്ങളും പൊതുസ്ഥലങ്ങളും ശുചിയാക്കുന്നത് രോഗപ്രതിരോധത്തിനും പൊതുജനാരോഗ്യ സംരക്ഷണത്തിനും...

കൂടുതൽ വായിക്കുക
പുതിയ വാർത്ത